Site iconSite icon Janayugom Online

എൻ സി സി മേധാവി തലസ്ഥാനത്ത്

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ എൻ സി സി മേധാവി ലെഫ്റ്റനന്റ് ജനറൽ ഗുർബിർപാൽ സിംഗ് ഇന്ന് (23 ഏപ്രിൽ 2025) തലസ്ഥാനത്ത് എത്തി. തിരുവനന്തപുരം എൻ‌സി‌സി ഡയറക്ടറേറ്റ് (കേരള & ലക്ഷദ്വീപ്) സന്ദർശിച്ചു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലെ എൻ സി സി. കേഡറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും, കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവിൻസിനെ സംബന്ധിച്ചും ചർച്ച നടത്തുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ എൻ‌സി‌സി കേഡറ്റുകൾ ഡയറക്ടർ ജനറലിന് ഗാർഡ് ഓഫ് ഓണർ നൽകി. 

തുടർന്ന് കരിയപ്പ ഓഡിറ്റോറിയത്തിൽ മിലിട്ടറി ഓഫീസർമാർ, ഇൻസ്ട്രക്ടർമാർ, സ്റ്റാഫ്, അസോസിയേറ്റ് എൻ‌സി‌സി ഓഫീസർമാർ, മൂന്ന് വിഭാഗങ്ങളിലെയും (കരസേന, നാവികസേന, വ്യോമസേന) എൻ‌.സി‌.സി കേഡറ്റുകൾ എന്നിവരെ അഭിസംബോധന ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മികച്ച കേഡറ്റ്റുകൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. കേഡറ്റുകൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനവും പ്രചോദനവും നൽകിയ തിരുവനന്തപുരം എൻ‌.സി‌.സി ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ചെയ്തു.

Exit mobile version