Site iconSite icon Janayugom Online

എന്‍സിപി പ്രസിഡന്‍റ്സ്ഥാനം :ശരത് പവാര്‍ രാജി പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി

എന്‍സിപി പ്രസിഡന്‍റ് സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി പ്രമേയം പാസാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും, പവാറുമായി സംസാരിച്ചു. അതേ സമയം ശരത്പവാറിന്‍റെ രാജി അംഗീകരിക്കാഞ്ഞതോടെ ആഹ്ലാദ പ്രകടനവുമായി പ്രവര്‍ത്തകരും എത്തി.

എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് ആരു വരുമെന്നുമുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ശരത് പവാര്‍ രാജി പിന്‍ലവിക്കണമെന്നും അധ്യക്ഷനായി തുടരണമെന്നുമുള്ള ആവശ്യമാണ് പാര്‍ട്ടി ശക്തമാക്കുന്നത്. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം ശരത് പവാര്‍ അധ്യക്ഷനായി തുടരണമെന്ന് പ്രമേയം പാസാക്കി. അധ്യക്ഷനെ കണ്ടെത്താനുള്ള സമതിയും ശരത് പവാറിന്റഎ രാജി അംഗീകരിച്ചില്ല. 

ഇതോടെ ശരത് പവാര്‍ തുടരുമോ എന്നതിലേക്കാണ് ചര്‍ച്ചകള്‍നടക്കുന്നത്. പ്രഫൂല്‍ പട്ടേല്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും ശരത് പവാറിനോട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ശരത് പവാറുമായി സംസാരിച്ചിട്ടുണ്ട്.

കോര്‍ കമ്മറ്റി തീരുമാനത്തിന് പിന്നാലെ എന്‍സി്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേ സമയം ശരത് പവാര്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സുപ്രിയ സുലേ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അജിത് പവാറിന് സംസ്ഥാന നേൃത്വത്തിന്റെ ചുമതല നല്‍കിയാകും അനുനയിപ്പിക്കുക.

Eng­lish Sum­ma­ry: NCP Pres­i­den­cy: Par­ty Core Com­mit­tee wants Sharat Pawar to with­draw his resignation

You may also like this video:

Exit mobile version