Site icon Janayugom Online

എന്‍സിപി പ്രസിഡന്‍റ് ; സുപ്രിയസുലൈയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

എന്‍സിപി ദേശീയ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ശരദ് പവാര്‍ ഒഴിയുന്നതോടെ തല്‍സ്ഥാനത്തേക്ക് സുപ്രിയസുലൈയ്ക്ക് പിന്തുണയുമായി പ്രതിപക്ഷപാര്‍ട്ടികള്‍.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും, തമിഴ് നാട് മുഖ്യമന്ത്രിയും,ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിനും ഫോണില്‍ സുപ്രിയയെ വിളിച്ച് പിന്തുണ അറിയിച്ചു.

പവാറിന്‍റെ പ്രഖ്യാപനത്തിന് കാത്തിരിക്കുയാണ് ഏവരും, പ്രത്യേകിച്ചും മഹാരാഷ്ട്ര രാഷ്ട്രീയം.അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാൻ എൻസിപിയിൽ ചർച്ചകൾ സജീവമാണ്. എൻസിപിയിൽ നിന്ന് തന്നെ ഇത്തരം ചർച്ചകൾ ഉയരുന്നുണ്ട്. ദേശീയ അധ്യക്ഷയായി സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാർ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തിൽ പരസ്യ പ്രതികരണം വരെ ഉണ്ടായി.

നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ. മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പ്രസിഡന്‍റായി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുകയായിരുന്നുപവാർ.

എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.അദ്ദേഹം ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. എൻസിപിയിൽ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായിരുന്നു. 

Eng­lish Summary:
NCP Pres­i­dent; Oppo­si­tion par­ties sup­port­ed Supriyasulai

You may also like this video:

Exit mobile version