Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബിഹാറിൽ ഇന്ന് എന്‍ഡിഎ ബന്ദ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവിനെ അതിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ഇന്ന് എൻഡിഎ ആഹ്വാനം ചെയ്ത ബന്ദ്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവിനെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ചതിനെതിരെയാണ് പ്രതിഷേധം. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ് ആഹ്വാനം ചെയ്തിട്ടുള്ളത്. മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകും. ആശുപത്രി, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങളെ ബന്ധില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദർഭംഗയിൽ നടന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തുകയായിരുന്നു. അതിക്ഷേപ പരാമര്‍ശം നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്ന് തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചിരുന്നു.

Exit mobile version