Site iconSite icon Janayugom Online

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നില്‍ അടിപതറി എന്‍ഡിഎ

മണിപ്പൂരിലെ വംശീയകലാപം നിയന്ത്രിക്കാന്‍ കഴിയാത്ത് ബിജെപിക്കുള്ള മറുപടിയാണ് തെട്ടടുത്തസംസ്ഥാനമായ മിസോറാം തെരഞ്ഞെടുപ്പ് ഫലം. ജനസംഖ്യയുടെ 85 ശതമാനത്തോളം ക്രൈസ്തവര്‍ ഉള്ള മിസോറാമില്‍ തിരിച്ചടി ഉറപ്പായതോടെ പ്രധാനമന്ത്രി നേരന്ദ്രമോഡിയും, ആഭ്യന്തരമന്ത്രി അമിതാഷായും സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ അവസാന നിമിഷം റദ്ദാക്കിയിരുന്നു. മണിപ്പുരിൽനിന്ന്‌ പലായനം ചെയ്‌ത കുക്കികൾക്ക്‌ അഭയം നൽകിയതാണ് എംഎൻഎഫും മുഖ്യമന്ത്രി സോറതംഗയും മുഖ്യ പ്രചാരണവിഷയമാക്കിയത്. 

ക്രൈസ്‌തവ വോട്ടുകൾ ഏകീകരിച്ച്‌ ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന കണക്കുകൂട്ടലുകളായിരുന്നു. മിസോ ദേശീയതയുടെ സ്വയംപ്രഖ്യാപിത രക്ഷിതാവെന്ന എംഎൻഎഫിന്റെ വാദവും ജനം തള്ളി.ബിജെപിയെ കൂടെക്കൂട്ടാതെ ഒറ്റയ്‌ക്കായിരുന്നു മത്സരമെങ്കിലും രഹസ്യബാന്ധവം തുടർന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടില്ലന്ന്‌ പ്രഖ്യാപിച്ചും മ്യാന്മറിൽ നിന്നടക്കം രക്ഷതേടിയെത്തിയവരെ തിരിച്ചയക്കണമെന്ന കേന്ദ്ര ആവശ്യം തള്ളിയും മിസോ വികാരം ആളിക്കത്തിച്ചെങ്കിലും ഫലംകണ്ടില്ല. ഒരേസമയം എംഎൻഎഫിന്റെ ബിജെപി വിധേയത്വത്തെയും കോൺഗ്രസിനെയും എതിർത്ത സോറം പീപ്പിൾസ്‌ മൂവ്‌മെന്റ്‌ എന്ന ആറുപാർടികളുടെ സഖ്യം മണിപ്പുർ കലാപവും സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തുറന്നുകാട്ടി.

തലസ്ഥാനമായ ഐസോളിലെ 10 സീറ്റും തൂത്തുവാരിയ സോറം മൂവ്‌മെന്റ്‌ രണ്ടാമത്തെ വലിയ പട്ടണമായ ലുങ്‌ലെയിലെ നാല് സീറ്റും നേടി ആധികാരിക ജയം പൂർത്തിയാക്കി.2018ൽ രജിസ്റ്റർ ചെയ്യാത്ത പാർടിയായിരുന്ന സോറം പിന്തുണച്ച സ്ഥാനാർഥികളിൽ എട്ടുപേർ വിജയിച്ചിരുന്നു. രാഷ്‌ട്രീയ പാർടിയായി രജിസ്റ്റർ ചെയ്‌ത ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ ഒറ്റയ്‌ക്ക്‌ അധികാരത്തിലെത്തിയെന്ന അപൂർവ നേട്ടവും സോറം പീപ്പിൾസ്‌ മൂവ്‌മെന്റിന്‌ സ്വന്തമായി. ബിജെപിക്ക് രണ്ടു സീറ്റുമാത്രമാണ് നേടാന്‍ കഴിഞ്ഞത്

Eng­lish Summary:
NDA defeat­ed Soram Peo­ple’s Move­ment in Mizoram

You may also like this video:

Exit mobile version