പത്രിക സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ കോർപറേഷനിൽ അഞ്ചിടത്ത് എൻഡിഎയ്‍ക്ക് സ്ഥാനാർഥികളില്ല. നഗരത്തിലെ ചളിക്കവട്ടം വാർഡിൽ (40) ബിജെപി സ്ഥാനാർഥിയില്ല. സീറ്റുവിഭജന ചർച്ചയിൽ ബിഡിജെഎസിനായിരുന്നു വാർഡ് നൽകിയിരുന്നത്. എന്നാൽ, അവർ അത് ബിജെപിക്കുതന്നെ മടക്കി നൽകി. എന്നാൽ, അവിടെ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താനായില്ല.ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലും പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താനായില്ല. പത്രിക സൂക്ഷ്മ പരിശോധനയിൽ മുന്നണി സ്ഥാനാർഥികളെല്ലാം കരകയറി. യുഡിഎഫിന് വിമത ഭീഷണി കൂടുതലായതിനാൽ അവരെ പിന്തിരിപ്പിക്കുന്നതിനായുള്ള അവസാനവട്ട ചർച്ചകളും അനുനയിപ്പിക്കലും നടന്നുകൊണ്ടിരിക്കുകയാണ്.
പരമാവധി പേരെക്കൊണ്ട് തിങ്കളാഴ്ച പത്രിക പിൻവലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കുറി വി 4 കൊച്ചി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. എന്നാൽ ആ സ്ഥാനത്തേക്ക് ട്വന്റി 20 എത്തിയിട്ടുണ്ട്. 56 വാർഡുകളിലാണ് ട്വന്റി 20 സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

