Site iconSite icon Janayugom Online

ബീഹാറിലെ എന്‍ഡിഎ വിജയം: ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അജണ്ട നടപ്പാക്കിയതിനാലെന്ന് ശിവസേന

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി,ജെഡിയു സഖ്യം വീണ്ടും അധികാരത്തില്‍ വരാന്‍ സാഹചര്യമൊരുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനും,ബിജെപിയും കൈകോര്‍ത്തതിനാലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോര്‍ത്ത് അജണ്ടകള്‍ നടപ്പിലാക്കുമ്പോള്‍ ഇതില്‍ നിന്ന് വിഭിന്നമായി മറ്റൊരു ഫലം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്നാണ് സഞ്ജയ് റാവത്തിന്റെ ചോദ്യം. സമ്പൂര്‍ണ മഹാരാഷ്ട്ര പാറ്റേണാണ് ഇതെന്നും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരുന്നവര്‍ 50 സീറ്റുപോലും തികയ്ക്കാനാകാതെ പുറത്തായിരിക്കുന്നെന്നും റാവത്ത് പറഞ്ഞു.

Exit mobile version