Site iconSite icon Janayugom Online

ഷാരോണ്‍ വ ധം; ഗ്രീഷ്മയ്‌ക്കെതിരെ നെടുമങ്ങാട് പൊലീസ് ആത്മഹ ത്യ ശ്രമത്തിന് കേസ് എടുത്തു

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ നെടുമങ്ങാട് പൊലീസ് ആത്മഹത്യ ശ്രമത്തിന് കേസ് എടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ ഇന്ന് തെളിവെടുപ്പ് നടത്തും. രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇരുവരേയും പ്രതിചേര്‍ത്തത്.

ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും. ആത്മഹത്യ ശ്രമം നടത്തിയ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാര്‍ജ് ചെയ്യണോ എന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും. അതേസമയം ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ നല്‍കും.

Eng­lish Summary:Nedumangad police reg­is­tered a case against Greesh­ma for attempt­ed suicide
You may also like this video

Exit mobile version