അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ ഓര്‍മ്മയില്‍ നെടുങ്കണ്ടം. 2009ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് ഇറങ്ങിയ പി ടി തോമസിന്റെ വിജയത്തിനായി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ക്ഷേത്ര ഭരണസമിതി അംഗവുമായ എം എസ് മഹേശ്വരന്‍ തുലാഭാരം നേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയച്ച ഉടനെ മറ്റ് പര്യടനങ്ങള്‍ തുടങ്ങും മുമ്പെ നെടുങ്കണ്ടത്ത് ക്ഷേത്ര സന്നിധിയില്‍ എത്തിയ പി ടി തുലാഭാരം നടത്തി. അന്ന് നടന്ന തുലാഭാര ക്ഷേത്ര വഴിപാടില്‍ സേനാപതി വേണു, പി ജി രവീന്ദ്രനാഥ്, ആര്‍ സുരേഷ്, ജിറ്റോ ഇലിപ്പുലിക്കാട്ട്, ആര്‍ ഷിബു, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
english summary; Nedumkandam in the memory of PT
you may also like this video;