നെടുവത്തൂരിൽ ആത്മഹത്യാശ്രമത്തെ തുടർന്നുണ്ടായ കിണർ അപകടത്തിൽ മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു. ഒൻപത്, ആറ്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള പൂർണ്ണ സംരക്ഷണമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതിനായി ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കിണറിൽ ചാടിയ അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് വൻ ദുരന്തമുണ്ടായത്. കൊട്ടാരക്കര ഫയർ & റെസ്ക്യൂ യൂണിറ്റ് അംഗമായ സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ ആൺസുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നെടുവത്തൂർ കിണർ ദുരന്തം; മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

