Site iconSite icon Janayugom Online

രാജ്യത്തെ നിർദ്ധനരായ കുടുംബങ്ങൾക്ക് ആഴ്ചതോറും പണം നൽകണം: ഗെഹ്‌ലോട്ട്

സാമൂഹിക സുരക്ഷയെന്ന നിലയില്‍ ഇന്ത്യയിലുടനീളമുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് കേന്ദ്രം ആഴ്ചതോറും പണം നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. യുഎസിലും യുകെയിലും നിലവില്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ക്കു സമാനമായി രാജ്യത്തും സാമൂഹിക സുരക്ഷക്കായുള്ള പദ്ധതികള്‍ കേന്ദ്രം നടപ്പാക്കണം. ധാർഷ്ട്യത്തിനു പകരം സംസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവരുടെ നല്ല പദ്ധതികൾ ദേശീയ തലത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

8 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ‘ഇന്ദിര രസോയ്’ പദ്ധതി, ഇന്ദിരാഗാന്ധി നഗര തൊഴിൽ പദ്ധതി, സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കിയ ചിരഞ്ജീവി പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിവ ചൂണ്ടിക്കാണിച്ചാണ് ഗെഹ്ലോട്ട് കേന്ദ്രത്തിനെ വിമര്‍ശിച്ചത്. സംസ്ഥാനങ്ങള്‍ ഇത്തരം പദ്ധതികളെ കുറിച്ച് പരസ്പരം പഠിക്കണമെന്നാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞത് എന്നാല്‍, കേന്ദ്രം അഹങ്കാരം വെടിഞ്ഞ് ഇത്തരം പദ്ധതികളെ കുറിച്ച് പഠിച്ച് അവ നടപ്പാക്കണമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Needy fam­i­lies in coun­try should be paid week­ly: Gehlot

You may also like this video;

Exit mobile version