ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. നാരദന്‍ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ആഷിക് അബുവുമായി ടോവിനോ തോമസ് കൂട്ടുകെട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായ നീലവെളിച്ചമാണ് സ്‌ക്രീനിലേക്കെത്തുന്നത്. റിമ കല്ലിങ്കലും ആഷിഖ് അബുവും നിര്‍മിക്കുന്ന ‘നീലവെളിച്ചം’ ഓപിഎം സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറായാണ് ടോവിനോ എത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാനകഥാപാത്രം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എം എസ് ബാബുരാജ് സംഗീതവും. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരാണ് സംഗീത സംവിധാനം. പി ഭാസ്‌കരന്റേതാണ് വരികള്‍. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരുന്നു.
1964- ല്‍ എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കിയാണ് നിര്‍മിച്ചത്. ചിത്രത്തില്‍ പി ഭാസ്‌കരനും ബാബുരാജും ചേര്‍ന്ന് നിര്‍മ്മിച്ച ഗാനങ്ങള്‍ അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആഷിഖ് അബുവിന്റെ സിനിമ ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.
English summary; ‘Neela velicham’ first poster released; Tovino as Vaikom Muhammad Basheer
You may also like this video;