16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 17, 2025
March 13, 2025
January 21, 2025
January 11, 2025
January 7, 2025
July 26, 2024
July 21, 2024
July 4, 2024
September 4, 2023

‘നീലവെളിച്ചം’ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; വൈക്കം മുഹമ്മദ് ബഷീറായി ടോവിനോ

Janayugom Webdesk
June 7, 2022 7:56 pm

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. നാരദന്‍ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ആഷിക് അബുവുമായി ടോവിനോ തോമസ് കൂട്ടുകെട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായ നീലവെളിച്ചമാണ് സ്‌ക്രീനിലേക്കെത്തുന്നത്. റിമ കല്ലിങ്കലും ആഷിഖ് അബുവും നിര്‍മിക്കുന്ന ‘നീലവെളിച്ചം’ ഓപിഎം സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറായാണ് ടോവിനോ എത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാനകഥാപാത്രം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എം എസ് ബാബുരാജ് സംഗീതവും. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരാണ് സംഗീത സംവിധാനം. പി ഭാസ്‌കരന്റേതാണ് വരികള്‍. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരുന്നു.

 

1964- ല്‍ എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കിയാണ് നിര്‍മിച്ചത്. ചിത്രത്തില്‍ പി ഭാസ്‌കരനും ബാബുരാജും ചേര്‍ന്ന് നിര്‍മ്മിച്ച ഗാനങ്ങള്‍ അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആഷിഖ് അബുവിന്റെ സിനിമ ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.

Eng­lish sum­ma­ry; ‘Neela velicham’ first poster released; Tovi­no as Vaikom Muham­mad Basheer

You may also like this video;

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.