Site iconSite icon Janayugom Online

നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക് നിയന്ത്രണം; പ്രവേശനം രാവിലെ ആറുമുതൽ വൈകിട്ട് നാലു വരെ

നീലക്കുറി­ഞ്ഞി കാണാനെത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. 22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജങ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പൻചോല ജങ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജങ്ഷനിലേക്കും സഞ്ചരിക്കണം.

രാവിലെ ആറുമുതൽ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. സന്ദർശകർ മെയിൻ ഗേറ്റിലൂടെ കയറുകയും ഇറങ്ങുകയും വേണം. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ബിന്നുകളിൽ നിക്ഷേപിക്കണം. വാഹനങ്ങള്‍ പൊലീസിന്റെ നിർദ്ദേശാനുസരണം മാത്രമെ പാർക്ക് ചെയ്യാവൂ. മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴിയും പോകണം.

Eng­lish Sum­ma­ry: Nee­lakur­in­ji: Restric­tions for tourists
You may also like this video

Exit mobile version