2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മനു ഭാക്കറും നീരജ് ചോപ്രയും ടൂര്‍ണമെന്റിലെ ശ്രദ്ധാ കേന്ദ്രങ്ങളായിരുന്നു.ഭാക്കര്‍ രണ്ട് മത്സരങ്ങളിലായി ഇരട്ട വെങ്കല മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍, നീരജ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു.പാരിസ് ഒളിംപിക്‌സ് അവസാനിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ നീരജ് ചോപ്രയെക്കുറിച്ചും മനു ഭാക്കറെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.പ്രത്യേകിച്ച് ക്വാഡ്രനിയല്‍ ഇവന്റിന്റെ സമാപനത്തില്‍ രണ്ട്‌പേരും കണ്ട്മുട്ടുകയും കൂടി ചെയ്തതോടെ.
ചോപ്രയുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മകളോട് ആവശ്യപ്പെടുന്ന ഭാക്കറുടെ അമ്മയുടെ ചില വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Manu Bhaker’s Mother with Neeraj Chopra. pic.twitter.com/SDWbaWeOG7
— Avinash Aryan (@avinasharyan09) August 11, 2024
English Summary;Neeraj Chopra met Manu Bhaker and mother; the video went viral on social media