ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്നിറങ്ങും. ടോക്യോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച നീരജ് ലോക അത്‌ലറ്റിക്‌സ് വേദിയിലും രാജ്യത്തിന്റെ അഭിമാനമാവുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. കുറച്ചുകാലം മത്സരരംഗത്തുനിന്ന് മാറിനിന്നെങ്കിലും കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. തുടര്‍ന്ന് സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് ഒരിക്കല്‍ക്കൂടി റെക്കോഡ് മെച്ചപ്പെടുത്തി ഉജ്ജ്വല ഫോമിലാണെന്ന് തെളിയിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടുകയെന്ന ലക്ഷ്യവുമായാണ് നീരജ് ഇന്ന് നടക്കുന്ന യോഗ്യത മത്സരത്തില്‍ പങ്കെടുക്കുക. സീസണില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ താരം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. 2017ല്‍ തന്റെ ആദ്യ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെക്ക് യോഗ്യത നേടാന്‍ നീരജിന് സാധിച്ചിരുന്നില്ല. 83 മീറ്ററായിരുന്നു യോഗ്യത നേടുവാന്‍ എറിയേണ്ടിരുന്ന ദൂരം. എന്നാല്‍ 82.26 മീറ്റര്‍ ദൂരം മാത്രമേ താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ജേതാവാണ് നീരജ്.
English Summary:Neeraj enters the field with hope
You may also like this video