കുര്‍ട്ടേന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെറിഞ്ഞിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര. 86.69 മീറ്റർ കടന്നാണ് ചോപ്രയുടെ സ്വര്‍ണനേട്ടം. 90 മീറ്റര്‍ ലക്ഷ്യമിട്ടാണ് കുർതാനെ ഗെയിംസില്‍ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി. എങ്കിലും ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാമ്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളി നീരജിന് സ്വര്‍ണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി.
കുര്‍ട്ടേന്‍ ഗെയിംസില്‍ ആദ്യ ശ്രമത്തിൽ 84.36 മീറ്റർ കുറിച്ച ചോപ്ര മൂന്നാം ശ്രമത്തിലാണ് 86.69 മീറ്റർ കടന്നത്. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാമ്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.
ഒളിമ്പിക് സ്വർണം നേടിയ ശേഷം ചോപ്ര പങ്കെടുക്കുന്ന രണ്ടാമത്തെ മീറ്റ് കൂടിയാണിത്. ഒളിമ്പിക്സിനു ശേഷം ആദ്യം പങ്കെടുത്ത പാവോ നൂർമി ഗെയിംസിൽ കഴിഞ്ഞ ദിവസം ചോപ്രയ്ക്കു വെള്ളി മെഡൽ ലഭിച്ചിരുന്നു. അവിടെയും ചോപ്ര 86 മീറ്റർ പിന്നിട്ടിരുന്നു. സ്വർണം നേടിയ ഒലിവർ ഹെലാൻഡർ കുർട്ടേൻ ഗെയിംസിൽ പങ്കെടുത്തതുമില്ല.
English Summary:Neeraj wins gold at Kuortane Games
You may also like this video