Site iconSite icon Janayugom Online

നീരജിന്റെ മടക്കം വെള്ളിയോടെ

പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞ് വെള്ളി നേടി. ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന നീരജിന്‌ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെക്കോഡ് പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാൻ താരം അർഷാദ് നദീം സ്വർണം നേടി. പാരിസിൽ പാക്കിസ്ഥൻ നേടുന്ന ആദ്യ മെഡലാണിത്. അതേസമയം, ഇന്ത്യയുടെ മെഡൽ നേട്ടം ഒരു വെള്ളിയും നാല് വെങ്കലവും അടക്കം അഞ്ചായി ഉയർന്നു.

പാരീസിൽ നടന്ന ബിഗ് ഫൈനലിൽ പുരുഷന്മാരുടെ ജാവലിൻ ഒളിമ്പിക് സ്വർണം നിലനിർത്താനുള്ള ശ്രമത്തിൽ നീരജ് ചോപ്ര തൻ്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ത്രോ സൃഷ്ടിച്ചു 89.45 മീറ്റർ. പാക്കിസ്ഥാൻ്റെ അർഷാദ് നദീം 92.97 മീറ്റർ എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ചു. ഓഗസ്റ്റ് 7 വ്യാഴാഴ്ച ഗെയിംസിൽ തൻ്റെ രാജ്യത്തിന് വേണ്ടിയുള്ള ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണ്ണ മെഡൽ.

ടോക്യോയിലെ പ്രകടനത്തെയും മറികടന്ന്, തന്‍റെ ഏറ്റവും മികച്ച ഒളിംപിക് ദൂരമാണ് നീരജ് പാരിസിൽ രേഖപ്പെടുത്തിയത്. ഇവിടെ യോഗ്യതാ റൗണ്ടിൽ കണ്ടെത്തിയ 89.34 മീറ്ററായിരുന്നു ഇതിനു മുൻപുള്ള നീരജിന്‍റെ ഏറ്റവും മികച്ച ഒളിംപിക് പ്രകടനം. എന്നാൽ, മികവിന്‍റെ പരമാവധി പുറത്തെടുത്തിട്ടും അർഷാദ് നദീമിനു വെല്ലുവിളിയാകാൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. ഫൈനലിൽ രണ്ടു വട്ടം 90 മീറ്റർ മറികടക്കാൻ നദീമിനു സാധിച്ചു. ഗ്രെനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് വെങ്കലം നേടി.

Eng­lish sum­ma­ry ; Neer­a­j’s return with silver

You may also like this video

Exit mobile version