Site iconSite icon Janayugom Online

നീറ്റ് 2022 ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2022‑ന്റെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ 17‑ന് നടന്ന പരീക്ഷയില്‍ 18.7 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 9,93,069 വിദ്യാര്‍ഥികള്‍ വിജയിച്ചു. 5,63,902 പെണ്‍കുട്ടികളും 4,29,160 ആണ്‍കുട്ടികളും പരീക്ഷ വിജയിച്ചു.

ഹരിയാന സ്വദേശിയായ തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. 99.99977 പേര്‍സന്റൈല്‍ സ്‌കോര്‍ നേടിയാണ് തനിഷ്‌ക ഒന്നാമതെത്തിയത്. ഡല്‍ഹി സ്വദേശി വട്‌സ ആശിഷ് ബത്ര രണ്ടാം റാങ്കും കര്‍ണാടക സ്വദേശി ഋഷികേശ് ഗാംഗുലെ മൂന്നാം റാങ്കും നേടി. neet.nta.nic.in, nta.ac.in, ntaresults.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം.

Eng­lish sum­ma­ry; NEET 2022 result published

You may also like this video;

Exit mobile version