Site iconSite icon Janayugom Online

നീറ്റ് പരീക്ഷ: നാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയും

നീറ്റ് പരീക്ഷയെഴുതിയ നാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാര്‍ക്ക് വീതം നഷ്ടപ്പെടും. ഫിസിക‍്സ് പരീക്ഷയുടെ മാര്‍ക്കാണ് കുറയുന്നത്. ചോദ്യപ്പേപ്പറിലെ 29-ാം ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണുള്ളത്. നിയമപ്രകാരം ഒരുത്തരമെ ഉണ്ടാകാന്‍ പാടുള്ളൂ. പലരും രണ്ട് ശരിയുത്തരങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് നാല് മാര്‍ക്ക് ലഭിക്കുമെന്ന് ഒരു വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക‍്നോളജിയിലെ മൂന്നംഗ വിദഗ്ധ സമിതിയെ കോടതി ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നാല് മാര്‍ക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇതോടെ 720ല്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ 44 പേര്‍ക്കും നാല് മാര്‍ക്ക് കുറയും. ചോദ്യപ്പേപ്പറിലെ ഇത്തരം പൊരുത്തക്കേടുകള്‍ അന്തിമ പട്ടികയില്‍ കാര്യമായ മാറ്റത്തിനിടയാക്കുമെന്ന് പരാതിക്കാരന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ചൂണ്ടിക്കാട്ടി. 

Eng­lish sum­ma­ry ; NEET exam: 4 lakh stu­dents will lose marks

You may also like this video

Exit mobile version