Site icon Janayugom Online

നീറ്റ്; ഉയര്‍ന്ന പ്രായപരിധി നീക്കി

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി നീക്കി. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ നീറ്റ് പരീക്ഷയെഴുതാനുള്ള പ്രായപരിധി പൊതുവിഭാഗത്തിന് 25 വയസും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 ഉം ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നാലാമത് എന്‍എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് കമ്മിഷന്‍ സെക്രട്ടറി പുല്‍കേഷ് കുമാര്‍ പറഞ്ഞു. നീറ്റ് യുജി പരീക്ഷയുടെ യോഗ്യതാ വിവരങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രായപരിധി നീക്കം ചെയ്യണമെന്നും നാഷണല്‍ ടെസ്റ്റ് ഏജന്‍സിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Neet exam; age lim­it revised

You may like this video also

Exit mobile version