നീറ്റ് പരീക്ഷാ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അന്വേഷണം ആരംഭിച്ചു. എന്‍ടിഎ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ഡോ. സാധന പരാശറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണസംഘം ആയൂര്‍ മാര്‍ത്തോമാ കോളജ് സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. കോളജിലെ അധ്യാപകരുടെയും പരീക്ഷാനിരീക്ഷകരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഇവര്‍ പരിശോധിച്ചു. പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ വീട്ടില്‍ നേരിട്ട് എത്തി വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.
English summary; NEET exam controversy; An investigation by the National Testing Agency has been launched
You may also like this video;