Site iconSite icon Janayugom Online

നീറ്റ് പരീക്ഷാ വിവാദം; 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം

സംസ്ഥാനത്ത് വിവാദമായ നീറ്റ് പരീക്ഷാ വിവാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ 48 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൂലൈ 19 ന് അയച്ച കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് കളക്ടർക്ക് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി.

കൊല്ലം ആയൂർ മാർത്തോമാ കോളജിലാണ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ത്തോമ കോളേജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ, പരിശോധനാ ഡ്യൂട്ടിക്കായി ഏജന്‍സി വഴിയെത്തിയ ഗീതു, ബീന, ജ്യോത്സന ജ്യോതി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.

Eng­lish Summary:NEET exam con­tro­ver­sy; Nation­al Child Rights Com­mis­sion to sub­mit report with­in 48 hours
You may also like this video

Exit mobile version