നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മൂന്ന് തവണ നീറ്റ് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു. മേയിൽ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്‌തത്. 2021 ൽ 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഏവദർശിനി, കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയിൽ ഓൺലൈനായും ഓഫ്‌ലൈനായും കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മകള്‍ അസ്വസ്ഥയായിരുന്നുവെന്ന് ദേവദർശിനിയുടെ പിതാവ് പറഞ്ഞു.
നീറ്റ് പരീക്ഷാപ്പേടി; ചെന്നൈയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
