146 സീറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനായി ബിരുദാനന്തരബിരുദ(നീറ്റ്-പിജി 2021–22 പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) അഖിലേന്ത്യാ ക്വാട്ട മോപ്പ്-അപ്പ് റൗണ്ട് കൗൺസലിംഗ് സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 146 പുതിയ സീറ്റുകൾക്കായി ഒരു പ്രത്യേക റൗണ്ട് കൗൺസിലിംഗ് നടത്തുകയും ഓൾ ഇന്ത്യ ക്വാട്ടയിലോ റൗണ്ട് 2ൽ സ്റ്റേറ്റ് ക്വാട്ടയിലോ ചേർന്ന വിദ്യാർത്ഥികളെ ഈ റൗണ്ടിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു.
പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ വിദ്യാർത്ഥികളിൽ നിന്ന് ഓപ്ഷനുകൾ ക്ഷണിക്കാനും ഓപ്ഷനുകളുടെ കട്ട് ഓഫ് സമയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. വിവിധ ഹർജികൾ കോടതി പരിഗണിക്കുകയായിരുന്നു. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ മാർച്ച് 16ലെ ഉപദേശം ചോദ്യം ചെയ്താണ് ഹർജികളിൽ ഒന്ന്,
English Summary: NEET-PG 2021–22 Admission: All India quota mop-up round canceled due to counseling irregularities in 146 new seats
You may also like this video: