Site icon Janayugom Online

നീറ്റ്–പിജി പ്രവേശനം; മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ

നീറ്റ് പിജി പ്രവേശനത്തിൽ ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ.

നീറ്റ് 2021‑ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

സീറ്റ് ഒഴിഞ്ഞു കിടക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പ്രഖ്യാപിക്കുക.

Eng­lish summary;NEET – PG access; Supreme Court rules on med­ical stu­dents’ peti­tion tomorrow

You may also like this video;

Exit mobile version