Site iconSite icon Janayugom Online

നീറ്റ് പിജി കൗണ്‍സിലിങ് ബുധനാഴ്ച മുതല്‍

അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ‑പിജി കൗൺസിലിങ് ​ബുധനാഴ്ച മുതല്‍ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീം കോടതി നല്‍കിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

ഒബിസി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താനാണ് സുപ്രീം കോടതി ഉത്തരവ്. കൗണ്‍സിലിങ്‌ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് mcc.nic.inല്‍ ലഭിക്കും.

eng­lish sum­ma­ry; NEET PG Coun­sel­ing from Wednesday

you may also like this video;

Exit mobile version