ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ആയിരക്കണക്കിന് പേര്‍ വലിയ തയാറെടുപ്പ് നടത്തി കാത്തിരിക്കുന്ന പരീക്ഷ കുറച്ചുപേരുടെ മാത്രം പ്രശ്നം ഉയര്‍ത്തി നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പരീക്ഷ മാറ്റിവച്ചാല്‍ അനാവശ്യ ആശയക്കുഴപ്പത്തിനും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭാവത്തിനും കാരണമാകുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷയ്ക്ക് തയാറെടുക്കാന്‍ മതിയായ സമയം ലഭിക്കാത്തതിനാല്‍ എട്ട് ആഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
2021 ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സുപ്രീം കോടതി കേസ് തള്ളിയതോടെ മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 21 ന് തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.
English Summary: NEET PG Exam: Petition dismissed by Supreme Court
You may like this video also