Site icon Janayugom Online

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; നീതിയുക്തമായ അന്വേഷണത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി

President

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നീതിയുക്തമായ അന്വേഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.

സമീപകാലത്ത് ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്, മുർമു പറഞ്ഞു. അടിയന്തരവാസ്ഥയെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.

അടിയന്തരാവസ്ഥ പ്രമേയം: സ്പീക്കറെ നേരില്‍ക്കണ്ട് പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭയിലെ അടിയന്തരാവസ്ഥ പ്രമേയത്തിൽ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഒഴിവാക്കാമായിരുന്നുവെന്നും രാഹുല്‍ സ്പീക്കറെ അറിയിച്ചു. മറ്റ് ഇന്ത്യ സഖ്യകക്ഷി നേതാക്കൾക്കൊപ്പമായിരുന്നു രാഹുലിന്റെ സ്പീക്കറുമായുള്ള കൂടിക്കാഴ്ച.
ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം ബിർള സഭയിൽ വായിക്കുകയായിരുന്നു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർള പ്രമേയത്തിൽ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Eng­lish Sum­ma­ry: NEET ques­tion paper leak; The Pres­i­dent said that the Cen­ter is com­mit­ted to a fair investigation

You may also like this video

Exit mobile version