Site iconSite icon Janayugom Online

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു

ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നു. ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. തമിഴ്നാട്, ആന്ധ്രാ സ്വദേശികൾക്കാണ് ഒന്നാം റാങ്ക്. കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ ആർ എസ് ആര്യയാണ്. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി.

രാജ്യത്താകെ 20,87,449 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.

Eng­lish Sum­ma­ry: neet result 2023
You may also like this video

Exit mobile version