Site iconSite icon Janayugom Online

ഉത്തർപ്രദേശില്‍ നീറ്റ് വിദ്യാര്‍ത്ഥി ആത്മ ഹത്യ ചെയ്തു

ഉത്തർപ്രദേശിലെ കാൻപൂരിൽ നീറ്റ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 21കാരനായ മുഹമ്മദ് ആനാണ് ആത്മഹത്യ ചെയ്തത്. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. 

ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ വിദ്യാർഥി നാല് ദിവസം മുമ്പാണ് റാവത്പൂരിലെ ഹോസ്റ്റലിൽ താമസം തുടങ്ങിയത്. ഇംദാൻ ഹസൻ എന്ന ഒപ്പം താമസിക്കുന്ന വിദ്യാർഥി പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇംദാദ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. 

മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാനസിക സമ്മർദ്ദത്തിലാണെന്നും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ആകില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു.

അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. ഇതിന് ഉത്തരവാദി ഞാൻ മാത്രമാണെന്ന് കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിച്ചിട്ടുണ്ടെന്നാണ് വിവരം.

Exit mobile version