Site iconSite icon Janayugom Online

നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ഇല്ല; ഒഎംആര്‍ രീതിയിൽ നടത്തും

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ഇല്ല. പരീക്ഷ ഒഎംആര്‍ രീതിയിൽ നടത്തും. ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തും എന്നും എന്‍ടിഎ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശപ്രകാരമാണ് തീരുമാനം. 3 മണിക്കൂർ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്നു എൻടിഎ അറിയിച്ചു. 

നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും, അപാര്‍ ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു.ദേശീയ മെഡിക്കൽ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ മാറ്റം വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കുവാൻ നിര്‍ദേശങ്ങൾ സമർപ്പിച്ച ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റിയും ഓൺലൈനിൽ പരീക്ഷ നടത്താനുള്ള ശുപാർശ നൽകിയിരുന്നു. 

Exit mobile version