Site icon Janayugom Online

നീറ്റ് യുജി പരീക്ഷ 17ന് തന്നെ: മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി

രാജ്യത്തെ നീറ്റ് യുജി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പരീക്ഷ ജൂലൈ 17 ന് തന്നെ നടക്കും. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ആവശ്യം വളരെ വൈകിപ്പോയെന്നും ഏറെ തെറ്റിധരിപ്പിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നൽകിയ ഹർജിയായത് കൊണ്ട് മാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുകയോ ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു.

കോവിഡ് കാരണം പരീക്ഷാ ക്രമം തെറ്റിയെന്നും 20223 ലക്ഷ്യമിട്ട് സാധാരണ നിലയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റി (എന്‍ടിഎ)ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പരീക്ഷ ഇനിയും മാറ്റിവച്ചാല്‍, അത് അടുത്ത വര്‍ഷത്തേക്ക് വീണ്ടും നീങ്ങാനിടയുണ്ടെന്ന ആശങ്കയും അദ്ദേഹം കോടതിക്ക് മുമ്പാകെ പങ്കുവെച്ചു.

അതേസമയം നീറ്റ് യുജി പരീക്ഷാ ഷെഡ്യൂള്‍ സ്ഥിരതയുള്ളതായിരിക്കണമെന്നും അതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കൃത്യതയില്ലാത്ത നീറ്റ് യുജി, ജെഇഇ, സിയുഇടി പരീക്ഷാ ക്രമം വിദ്യാര്‍ഥികളുടെ മാനസിക നിലയെ ബാധിച്ചെന്നും 16 വിദ്യാര്‍ഥികള്‍ ഇതിനോടകം ആത്മഹത്യ ചെയ്‌തെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

Eng­lish Summary:NEET UG exam on 17th itself: Post­pone­ment plea rejected
You may also like this video

Exit mobile version