Site iconSite icon Janayugom Online

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.7 ലക്ഷം വിദ്യാർത്ഥികൾ

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടക്കുന്നത്. 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാര്‍, മൊബൈല്‍ ജാമറുകള്‍ എന്നിവ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Exit mobile version