Site iconSite icon Janayugom Online

നീറ്റ്-യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ച: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പട്നയില്‍ രണ്ടുപേരെകൂടി സിബിഐ അറസ്റ്റു ചെയ്തു. നീറ്റ്-യുജി പരീക്ഷാർത്ഥി സണ്ണിയും ഗയയിൽ നിന്നുള്ള മറ്റൊരു പരീക്ഷാര്‍ത്ഥിയുടെ പിതാവ് രഞ്ജിത് കുമാറുമാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 11 ആയി. സിബിഐ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാറിന് പുറമെ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. 

അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎയും ഇന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറില്‍ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞദിവസം പരീക്ഷാ തട്ടിപ്പ് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കുമെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമാണെന്നും ഗുണഭോക്താക്കളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. 

Eng­lish Sum­ma­ry: NEET-UG ques­tion paper leak: Two more arrested

You may also like this video

Exit mobile version