തമിഴ്‌നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിയും പിതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറുപ്പുനൽകി. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോൾ, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തെ വിമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛന്‍ സെല്‍വശേഖറുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നീറ്റില്‍ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകന്‍ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാന്‍ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെല്‍വശേഖരും ജീവനൊടുക്കിയത്.
English Summary: ‘NEET will be scrapped’: Stalin’s assurance after student, father die by suicide
You may also like this video