Site icon Janayugom Online

നെഹ്റു ട്രോഫി ; ആദ്യ ഹീറ്റ്സിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ

പുന്നമടക്കായലിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ പുരോഗമിക്കുന്നു. ആദ്യ ഹീറ്റ്സ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ യോഗ്യത നേടി. രണ്ടാമത്തെ ഹീറ്റ്‌സിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗവും തൊട്ട് പിന്നാലെ മൂന്നാമത് കാട്ടിൽ തെക്കേതിലും യോഗ്യത നേടി.

പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനക്കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയും.

Eng­lish Sum­ma­ry: 69th nehru tro­phy boat race
You may also like this video

Exit mobile version