Site iconSite icon Janayugom Online

അയല്‍വാസിയെ വെടിവച്ചുകൊന്നു; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി

അയല്‍വാസിയായ യുവാവിനെ വെടിച്ചുകൊന്ന കേസില്‍ കാപ്പിസെറ്റ് കന്നാരംപുഴ പുളിക്കല്‍ ഷാര്‍ളിക്ക് (48) ഇരട്ട ജീവപര്യന്തം. കന്നാരംപുഴ
സ്വദേശി നിധിന്‍ പത്മനാഭനെ (32) ഷാര്‍ളി നാടന്‍തോക്കുപയോഗിച്ചു വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു്. 2019 മേയ് 24നു രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഷാര്‍ളി തോക്കുമായി വന്ന് വീട്ടുമുറ്റത്തുവച്ച് നിധിനുനേരെ വെടി തിര്‍ക്കുകയായിരുന്നു. ബന്ധു കിഷോറിനും വെടിയേറ്റു. കൊലപാതകം, ആയുധനിയമം തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എ വി മൃദുലയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു പുറമേ പ്രതി 1,85,000
രൂപപിഴയും അടയ്ക്കണം.

Exit mobile version