Site iconSite icon Janayugom Online

മോഷണക്കുറ്റം ആരോപിച്ച് ഹൃദ്രോഗിയായ അയല്‍ക്കാരന് മര്‍ദനം; 50കാരന്‍ മരിച്ചു

കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ 50 വയസുകാരന്‍ മരിച്ചു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബു ആണ് മരിച്ചത്. സജി ഹൃദ്രോഗിയായിരുന്നു. അയല്‍വാസി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ പേരില്‍ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. മർദനമേറ്റ് കുഴഞ്ഞു വീണ സജിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. സംഭവത്തില്‍ വിഷ്ണുവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Exit mobile version