നെല്ലായി- ചെന്നൈ വന്ദേ ഭാരത് ട്രെയിനില്‍ പുകമഞ്ഞ്. ഡിണ്ടിഗലിന് സമീപമായിരുന്നു സംഭവം. വന്ദേ ഭാരത് ട്രെയിന്‍ താമരപ്പടിക്ക് സമീപം നിര്‍ത്തി പരിശോധന നടത്തി. പുക കണ്ട് യാത്രക്കാര്‍ ഭയപ്പെട്ടു. പിന്നീട് തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ 30 മിനുട്ട് വൈകിയാണ് പുറപ്പെട്ടത്. താമരപ്പടി, വടമദുരൈ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ രാവിലെ 8.50 ഓടെയാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. യാത്രക്കാര്‍ പുകയാണെന്ന് തെറ്റിദ്ധരിച്ച് പാനിക് ബട്ടണ്‍ അമര്‍ത്തിയതായി പിന്നീട് കണ്ടെത്തി.
എ സി തകരാറിനെ തുടർന്നാണ് പുകമഞ്ഞ് ഉണ്ടായതെനന്ന് ആദ്യം കരുതിയത്. എന്നാൽ, കോച്ചിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന തീയണക്കുന്ന എയറോസോള്‍ ഉപകരണത്തില്‍ നിന്നാണ് മൂടല്‍മഞ്ഞ് ഉയര്‍ന്നുവന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ചിന്റെ വിശ്രമമുറിയില്‍ സൂക്ഷിച്ചിരുന്ന എയറോസോള്‍ അഗ്‌നിശമന ഉപകരണം തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചിരുന്നു. ഫ്ലാസ്‌ക് പോലുള്ള എക്സ്റ്റിംഗ്വിഷർ കണ്ട് അബദ്ധത്തില്‍ പിന്‍ നീക്കം ചെയ്തതായിരിക്കാം എന്നാണ് നിഗമനം. ഇത് സഹയാത്രികരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മൂടല്‍മഞ്ഞ് കണ്ട് പുകയാണെന്ന് യാത്രക്കാർ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

