നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ ഏക ദൃക്സാക്ഷി മൊഴി കൊടുക്കാൻ വിസമ്മതിച്ചു. കൊലപാതകം നേരിൽ കണ്ട ഇയാളുടെ മൊഴി കേസിൽ
നിർണായകമാണ്. പലവട്ടം പൊലീസ് ശ്രമിച്ചിട്ടും ഇയാള്‍ മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കിയിട്ടില്ല. പ്രതിയായ ചെന്താമരയ്ക്കെതിരെ മൊഴി നൽകാനുള്ള ഭയമാണ് സാക്ഷികളെ പിൻതിരിപ്പിക്കുന്നത്. പലവട്ടം വിളിച്ചിട്ടും വരാതിരുന്ന ദൃക്സാക്ഷി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡി വൈ എസ് പി മുൻപാകെ ഹാജരായെങ്കിലും മൊഴി നൽകാൻ വിസമ്മതിച്ചു. അയൽവാസികളും കേസിലെ മറ്റ് പ്രധാന സാക്ഷികളുമായ പുഷ്പ, കർണൻ എന്നിവരുടെ രഹസ്യമൊഴി തിങ്കളാഴ്ച ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപാകെ രേഖപ്പെടുത്തിയിരുന്നു. സാക്ഷികൾ പിന്നീടു കൂറുമാറാതിരിക്കാനാണ്
കോടതിയിൽത്തന്നെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നത്. ബാക്കിയുള്ള 5 സാക്ഷികളുടെ മൊഴികൂടി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ ഭയന്ന് മൊഴിനൽകാൻ വിസമ്മതിച്ച് ഏക ദൃക്സാക്ഷി

