നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 41 പേര്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച യുപി രജിസ്ട്രേഷനുള്ള ബസ് താനാഹുണ്‍ ജില്ലയില്‍ വച്ച് 150 അടി താഴ്ചയിലേക്കുള്ള പുഴയിലേക്ക് വീണത്. ബസിലുണ്ടായിരുന്ന തീര്‍ഥാടകരില്‍ 21 ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആകാശമാര്‍ഗം കാഠ്മണ്ഡുവിലും ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ്ങ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചരുടെ മൃതദേഹങ്ങളും ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയില്‍ ഇന്ന് ഉച്ചയോടെ എത്തിച്ചിരുന്നു. മഹാരാഷ്ട്രന്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ നാസിക്കിലെത്തിക്കുന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്ത് സഹായവും നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ അറിയിച്ചു. ഗോരഘ് പൂരില്‍ നിന്ന് നാസിക്കിലേക്കാണ് പ്രത്യേകമായി വിമാനം സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ മാസം ചിത്വാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ അപകടത്തില്‍പ്പെട്ട് 59 യാത്രക്കാര്‍ മരിച്ചിരുന്നു.