നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ. 2026 മാർച്ച് 5 നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സഹകരിക്കണമെന്ന് നേപ്പാളിലെ രാഷ്ട്രീയ പാർട്ടികളോട് രാമചന്ദ്ര പൗഡൽ ഔദ്യോഗിക പ്രസ്താവനയിൽ അഭ്യർഥിച്ചു.‘ആറ് മാസത്തിനുള്ളില്‍ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ പാതയില്‍ മുന്നോട്ട് തുടരാന്‍ രാജ്യത്തിനാകും. ഇതിനായി പൗരന്‍മാര്‍ ഒത്തൊരുമിച്ച് കൈക്കോര്‍ക്കണം,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നേപ്പാള്‍ ശാന്തമാകുന്നു; മാര്‍ച്ച് 5ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്‍റ് രാമചന്ദ്ര പൗഡൽ

