നേപ്പാളിലെ വിമാന അപടകമുണ്ടാകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്റെ മൊബൈല്‍ അഗ്നിസുരക്ഷാ സേന സ്ഥലത്തുനിന്നും കണ്ടെടുത്തു. അപകടമുണ്ടായ യതി വിമാനത്തിന്റെ വിന്‍ഡോ സീറ്റിന് സമീപമിരിക്കവെ, യാത്ര പകര്‍ത്തിയ യുപി സ്വദേശി സോനു ജയ്സ്വാളിന്റെ വീഡിയോയാണ് വൈറലായത്. ഫേസ് ബുക്ക് ലൈവിലൂടെയാണ് സോനു വിമാനത്തില്‍ നിന്നുള്ള ദൃശ്യം പങ്കുവച്ചത്. വിമാനത്തില്‍ നിന്നുള്ള രസകരമായ കാഴ്ചയെക്കുറിച്ച് സോനു വീഡിയോയില്‍ പരാമര്‍ശിക്കുന്നണ്ട്. ഇതിനുപിന്നാലെ തകര്‍ന്നുവീഴുന്നതോടെ യാത്രക്കാരുടെ നിലവിളിയും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. വിമാനം തകര്‍ന്നു വീണതിനു പിന്നാലെ തീ ആളിപ്പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍പ്പെട്ടവരില്‍ സോനു ജയ്‌സ്വാള്‍ (35) ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്.
Nepal plane crash:total 72 passengers died ’ 4 Indians were going to Pokhara for paragliding #NepalPlaneCrash #Nepal pic.twitter.com/UepdeNdXBn
— A H M E D (@AhmedViews_) January 15, 2023
English Summary: Nepal plane crash: Video of young man sharing moments before death goes viral
You may also like this video