Site iconSite icon Janayugom Online

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആനിമേഷൻ ചിത്രമായ് നേസ 2

ചൈനീസ് ആനിമേറ്റഡ് ബ്ലോക്ക്ബസ്റ്റർ നേസ 2, പിക്‌സറിന്റെ ഇൻസൈഡ് ഔട്ട് 2 നെ മറികടന്ന് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആനിമേറ്റഡ് ചിത്രമായി മാറി. പ്രീ-സെയിൽസും വിദേശ വരുമാനവും ഉൾപ്പെടെ നെസ 2 സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷന്‍ 12.3 ബില്യൺ യുവാൻ (1.69 ബില്യൺ ഡോളർ) ആണ്. ആഗോളതലത്തിൽ എട്ടാമത്തെ ഉയർന്ന ബോക്സ് ഓഫീസ് ചിത്രമാണിത്. നെസ 2 വിന്റെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ 99% ത്തിലധികവും ചൈനയിൽ നിന്നാണ്.

2019‑ലെ ഹിറ്റ് ചിത്രം നേസയുടെ തുടർച്ചയാണ് നേസ 2. പതിനാറാം നൂറ്റാണ്ടിലെ ഒരു ചൈനീസ് നോവലായ “ദി ഇൻവെസ്റ്റിചർ ഓഫ് ദി ഗോഡ്‌സ്” അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, മാന്ത്രിക ശക്തിയുള്ള നായക ബാലന്‍ ഒരു കോട്ട പട്ടണമായ ചെന്റാങ്‌ഗുവാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കഥയാണ് പറയുന്നത്. ജനുവരി 29 ന് ചൈനീസ് പുതുവത്സരദിനത്തില്‍ റിലീസ് ചെയ്ത ഈ ചിത്രം വെറും 20 ദിവസങ്ങൾ കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഒറ്റ മാർക്കറ്റിൽ നിന്ന് ഒരു ബില്യൺ യുഎസ് ഡോളർ കളക്ഷൻ നേടിയ ആദ്യ ചിത്രം, ബില്യൺ ഡോളർ ക്ലബ്ബിൽ ചേരുന്ന ആദ്യത്തെ ഹോളിവുഡിന് പുറത്തുള്ള ചിത്രം എന്നിവയുൾപ്പെടെയുള്ള റെക്കോർഡുകൾ ഈ ചിത്രത്തിന് സ്വന്തമാണ്. 

Exit mobile version