Site iconSite icon Janayugom Online

ഗാസ നിവാസികളെ ഒഴിപ്പിക്കാന്‍ മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രിയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

പലസ്തീനി അഭയാര്‍ത്ഥികളെ മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമീന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് .പലസ്തീനി അഭയാർത്ഥികളെ എവിടേക്ക് മാറ്റിപ്പാർപ്പിക്കണമെന്നത് സംബന്ധിച്ച ചുമതല ടോണി ബ്ലെയർ ഏറ്റെടുക്കുന്നതിന്റെ സാധ്യതകൾ തേടി നെതാന്യാഹുവും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സും കൂടിക്കാഴ്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത് 

അതേസമയം ബ്ലെയറിന്റെ ഓഫീസ് റിപ്പോർട്ടുകൾ തള്ളിയതായി മാധ്യമപ്രവർത്തകൻ ബാറക് റേവിഡ് എക്‌സിൽ അറിയിച്ചു.ഗാസ നിവാസികളെ ഒഴിപ്പിക്കുന്നതുമായി മിസ്റ്റർ ബ്ലെയറിന് യാതൊരു ബന്ധവുമില്ല. അത്തരത്തിൽ യാതൊരു ചർച്ചകളും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാകുകയുമില്ല,ബ്ലെയറിന്റെ ഓഫീസ് വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റേവിഡ് പറഞ്ഞു.

പലസ്തീനികളെ പൂർണമായി ഒഴിപ്പിക്കുമെന്നും പകരം ഗാസ മുനമ്പിൽ ഇസ്രയേലികള്‍ ജീവിക്കുമെന്നും ഇസ്രയേല്‍ ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞിരുന്നു.ഒക്ടോബറിൽ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതൽ 18 ലക്ഷം ഫലസ്തീനികളാണ് ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ടത്. 

ഗാസയിലെ 70 ശതമാനം വീടുകളും പകുതിയോളം കെട്ടിടങ്ങളും ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതായി വോൾ സ്ട്രീറ്റ്‌ ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ഇതുവരെ ഇസ്രയേലി ആക്രമണങ്ങളിൽ 28,822 പേർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ധാരാളം ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ എത്രയോ അധികമാകാം മരണസംഖ്യ എന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പറയുന്നത്.

Eng­lish Summary:
Netanyahu report­ed­ly met with for­mer British Prime Min­is­ter to evac­u­ate Gaza residents

You may also like this video:

Exit mobile version