Site icon Janayugom Online

ന്യൂ ഏജ് ഇന്ത്യാ ഫോറം ലോക വനിതാ ദിനം ആചരിച്ചു

ജിദ്ദ ശറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ ഉത്ഘാടനം ചെയ്തു. രക്ഷാധികാരി പി. പി. റഹിം മുഖ്യ പ്രഭാഷണം നടത്തി. നജീമുദ്ദീൻ ഏരൂർ, സുബൈർ പേരളശ്ശേരി, ഷംസീർ തോട്ടട, മുഹമ്മദ് മുഴപ്പിലങ്ങാട്, സിറാജ്ജുദ്ദീൻ തലശ്ശേരി, ഷബീർ കോഴിക്കോട്, ശബാന അൻസാർ, അശ്വതി എബ്രഹാം വാഴൂർ, റഫീഖ് മധുവായി എന്നിവർ സംസാരിച്ചു.

റഫീഖ് മങ്കട, അൻസാർ കാര്യറ, പ്രസാദ് മഞ്ചേരി, സത്താർ പരിയാരത്തിൽ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ജന. സെക്രട്ടറി സത്താർ ഇരിട്ടി സ്വാഗതവും ട്രഷറ ർ ലത്തീഫ് മലപ്പുറം നന്ദിയും പറഞ്ഞു. വനിതാ വിങ് രൂപീകണവും നടന്നു.  പ്രസിഡന്റ്‌ ശബാന അൻസാർ, ജന: സെക്രട്ടറി അശ്വതി എബ്രഹാം വാഴൂർ, ട്രഷറർ സിനി വർഗ്ഗീസ് കോഴിക്കോട് വൈസ് പ്രസിഡന്റ് ഡോണ മേരി ഷാജൻ പാല, ജോ: സെക്രട്ടറി മനോരഞ്ജിത എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Eng­lish Summary:New Age India Forum cel­e­brat­ed Inter­na­tion­al Wom­en’s Day

You may also like this video

Exit mobile version