റംസാൻ പരത്തുന്ന മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി, പ്രവാസി സ്നേഹകൂട്ടായ്മ തീർത്ത് നവയുഗം സാംസ്ക്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ കോർണിഷിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കുടുംബങ്ങളും, തൊഴിലാളികളുമടക്കം നിരവധി പ്രവാസികൾ പങ്കെടുത്തു.
ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ എം.ജി മനോജ്, ഷിബു എസ് ഡി, പുഷ്പകുമാർ, കെ ആർ സുരേഷ്, ദിനദേവ്, ടി കെ നൗഷാദ്, രാധാകൃഷണൻ, വിഷ്ണു, ബെൻസി മോഹൻ എന്നിവർ നേതൃത്വം നൽകി.