ഓർമ്മകളിൽ തീരാനൊമ്പരമായി അവശേഷിക്കുന്ന നഷ്ടപ്രണയം “പറയുവാൻ മോഹിച്ച പ്രണയം” സംഗീത ആൽബം തരംഗമാകുന്നു . പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്കി, ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ മ്യൂസിക്കൽ ആൽബമാണ് പറയുവാൻ മോഹിച്ച പ്രണയം. വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച്, നിരവധി സൂപ്പർഹിറ്റ് മ്യൂസിക്കൽ ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധായകൻ.
ഓർമ്മകളിൽ തീരാനൊമ്പരമായി അവശേഷിക്കുന്ന നഷ്ട പ്രണയത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്. അഡ്വ: ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് ഷേർദിൻ തോമസ്സാണ്. നിസാം അലിയാണ് ആലാപനം. എഡിറ്റിംഗ് — ശ്രീകേഷ് , ആർട്ട് — വിഷ്ണു നെല്ലായ , മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ — അസിം കോട്ടൂർ , അസ്സോ: ക്യാമറ — ജോയ് വെള്ളത്തൂവൽ, ആരിഫ്, ചമയം ‑ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ — ഉസ്മാൻ ഒമർ , പ്രൊ.കൺട്രോളർ — സലിം പി എച്ച്, കോസ്‌റ്റ്യും — ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ — ഡെൻസൺ ഡേവിസ്, പി ആർ ഓ — അജയ് തുണ്ടത്തിൽ.