Site iconSite icon Janayugom Online

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

babybaby

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത‑ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട്ട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.

Eng­lish Sum­ma­ry: new born child dies in attapadi
You may like this video also

Exit mobile version